ഇനിയും മരിക്കാത്ത മനസ്സുകള്‍ക്ക്

അകലുന്നു നാഴിക ഇരുളുന്നു നാളുകള്‍
അറിയാതെ കഴിയുന്നു ജന്മങ്ങള്‍ വിണ്ണില്‍

അറിയാത്ത ബന്ധത്തിന്‍ കണ്ണികള്‍അറുപ്പു
നാഗരിക ചാടുലതയുടെയ് ചുവടടി ഗീതം

അയലിന്റെ വിളിക്കൊന്നു കാതു നല്‍കാതെ
ഇരമ്പുന്ന ടീവിക്ക് കാതു നല്‍കുന്നു നാം

അകലത്തെ വാര്‍ത്ത‍ കണ്ടറിയുന്ന നാം
എന്തെ അരികത്തെ വാര്‍ത്ത‍ അറിഞ്ഞിടതേ

അകലുന്ന ബന്ധങ്ങള്‍ അകലുന്ന സ്നേഹം
മനദാരില്‍ വിരിയുന്നു പണനിബിഡ ലോകം

അറിയാത്ത മാനവ നീ അകലുന്നു വിണ്ണില്‍
സ്നേഹ സാഗരത്തിന്‍ അലയടികളെല്ലാം

പണ നിബിഡ ലോകത്ത് കഴിയുന്ന നീ
അവസാനം ഓര്‍ക്കും ഈ സ്നേഹ മൂല്യവും

അറിയാത്ത സ്നേഹത്തിന്‍ അലയടികളെയും
സുസ്നേഹം ഏകും ബന്ധത്തിനെയും

ഇനിയും മരിക്കാത്ത മനസ്സു ഉള്ളവരെ
നിങ്ങള്‍ക്കിനിയും കഴിഞ്ഞേക്കും തിരികയെത്താന്‍

തിരികെ ഈ സ്വപ്ന സ്നേഹ ഭൂവിലെത്താന്‍
Powered by Blogger.