ബാല്യവസന്തം

എന്‍ മന പൂങ്കാവനത്തിലെ ബാല്യ കുസുമമേ 
നിന്നെ ഒരുവേള കൂടി നുകര്‍ന്നോട്ടെ 

ഇന്ന്നിന്നെ   നുകരുവനല്ലാതെ നിന്നില്‍ 
ലയി ക്കുന്നത അപ്രാപ്യമയല്ലോയിപ്പോള്‍ 

ഇന്നു നിന്‍ സുഗന്ധം അറിയാന്‍ കൊതിക്കുമ്പോള്‍ 
ഓര്‍മ്മകള്‍ അയവിറക്കി എന്നിലെ നിന്നെ

വീണ്ടും നുകരാന്‍ ശ്രമിക്കുന്ന 
വിഭല ശ്രമആകാരി മാത്രമാണിന്ന് ഞാന്‍ 

എന്നില്‍ നിന്‍ മലര്‍ തോപ്പുകള്‍ വടിയിട്ടു കൂടിയാ 
തോപ്പില്‍ ലൊരു ചെറു ശലഭമായി മാറാന്‍ 

കഴിഞ്ഞിരുന്നെന്ന്നുള്ള വിഹ്വല ആശ പൂണ്ടവന്‍ ഞാന്‍ 
ഇനിയൊരു വസന്തകാലം വരില്ലെന്ന അറിഞ്ഞിട്ടു കൂടി 

നീ പകര്‍ന്നാടിയ മനസ്സിന്‍ പറമ്പുകളില്‍ 
അലയുന്ന വേഴാമ്പല്‍ ആണിന്നു ഞാന്‍

എന്‍ മന പൂങ്കാവനത്തിലെ ബാല്യ കുസുമമേ 
നിന്നെ ഒരുവേള കൂടി നുകര്‍ന്നോട്ടെ 
  

1 comment:

Rejeesh Sanathanan said...

നല്ല വരികള്‍.......

Powered by Blogger.